കോഴിക്കോട്: സംസ്ഥാനത്തെ 14 ജില്ലകളിലെയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ കുറഞ്ഞ നിരക്കില്‍ സാനിട്ടറി നാപ്കിനുകള്‍ ലഭ്യമാക്കാന്‍ വെന്‍ഡിംഗ് മെഷീനുകളും ഉപയോഗിച്ചവ സംസ്കരിക്കുന്നതിനുള്ള ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് വനിതാ ശിശുവികസന വകുപ്പ്. ‘വുമണ്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്രല്‍ നീഡ്സ് ’ (ഡബ്ല്യുഒഎംഎന്) എന്നപേരില്‍ 16,61,906 രൂപ മുടക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്.
പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രങ്ങള്‍: തിരുവനന്തപുരം സെന്‍ട്രല്‍ (തമ്പാനൂര്‍) കിഴക്കേക്കോട്ട, കൊല്ലം, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ആലപ്പുഴ ബസ് സ്റ്റാന്‍ഡ്, കോട്ടയം ബസ് സ്റ്റാന്‍ഡ്, മൂന്നാര്‍ ബസ് സ്റ്റാന്‍ഡ്, എറണാകുളം സെന്‍ട്രല്‍, വൈറ്റില ഹബ്, നോര്‍ത്ത് പറവൂര്‍, തൃശൂര്‍ ബസ് സ്റ്റാന്‍ഡ്, പാലക്കാട് ബസ് സ്റ്റാന്‍ഡ്, മലപ്പുറം, പെരിന്തല്‍മണ്ണ, കോഴിക്കോട് ബസ് ടെര്‍മിനല്‍, സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡ്. കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡ്.